ദോഹയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയുടെ എല്ലാ ഔട്ട്ലെറ്റുകളിലും ഫെബ്രുവരി 13 മുതൽ സഫാരി ന്യൂ മെഗാ പ്രാമോഷനു തുടക്കമായി. സഫാരിയുടെ ഏത് ഔട്ട്ലെറ്റുകളിൽ നിന്നും വെറും അമ്പത് റിയാലിന് പർച്ചേഴ്സ് ചെയ്യുമ്പോൾ ലഭിക്കുന്ന ഈ റാഫിൾ കൂപ്പൺ വഴി നറുകെടുപ്പിലൂടെ ഇരുപത്തിയഞ്ചു ടൊയോട്ട റെയ്സ് കാറുകൾ സമ്മാനമായി നേടാനുള്ള അവസരമാണ് ഇത്തവണ സഫാരി ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ......
ദോഹ, ഖത്തർ: ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) ഇന്ത്യൻ എംബസിയുടെ അപെക്സ് ബോഡിയായ ഇന്ത്യൻ ബിസിനസ് & പ്രൊഫഷണൽ കൗൺസിൽ (ഐബിപിസി) ഖത്തറുമായി സഹകരിച്ച്, ബേക്കർട്ടിലിയുടെ പിന്തുണയോടെ "റൈസ് എബൗവ് 2025: നാവിഗേറ്റിംഗ് ബിസിനസ് സക്സസ് ഇൻ ഖത്തർ" എന്ന പേരിൽ ബിസിനസ്കാർക്കായി നടത്തുന്നു.ഖത്തറിൽ ബിസിനസ്സ് ചെയ്യുന്നതിന്റെ അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുക എന്നതാണ് ഈ എക്സ്ക്ലൂസീവ് പരിപാടിയുടെ ലക്ഷ്യം. വിപണിയിൽ നാവിഗേറ്റ് ചെയ്യുക, അവസരങ്ങൾ പ്രയോജനപ്പെടുത്തുക, ബിസിനസ് വിജയം കൈവരിക്കുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള മുഖ്യ പ്രഭാഷണത്തിലൂടെയും പാനൽ ചർച്ചയിലൂടെയും പങ്കെടുക്കുന്നവർക്ക് വ്യവസായ വിദഗ്ധരിൽ നിന്ന് വിലപ്പെട്ട ഉൾക്കാഴ്ചകൾ ലഭിക്കും. ......
ദോഹ: സംസ്കൃതി ഖത്തർ ഹമദ് മെഡിക്കൽ കോർപ്പറേഷൻ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണി മുതൽ ആറു മണിവരെ ഹമദ് മെഡിക്കൽ സിറ്റിയിലെ “ബ്ലഡ് ഡോണേഴ്സ് സെന്ററിൽ” വെച്ചാകും ക്യാമ്പ് നടത്തപ്പെടുക. ......
കണ്ണൂർ: കുടുംബകോടതി ജഡ്ജിയുടെ ചേംബറിൽ മൂർഖൻ പാമ്പ്. ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. വിവാഹതർക്കത്തിൽ വിചാരണ നടക്കുന്നതിനിടെയാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. ......
തിരുവനന്തപുരം: സംസ്ഥാന സർക്കാരോ കേന്ദ്രസർക്കാരോ നല്ലത് ചെയ്താൽ അത് അംഗീകരിക്കുകയും മോശം കാര്യമാണെങ്കിൽ വിമർശിക്കുകയും ചെയ്യുന്നതാണ് തന്റെ രീതിയെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ഒരു ഇംഗ്ലീഷ് പത്രത്തിൽ എഴുതിയ ലേഖനത്തിൽ തരൂർ സംസ്ഥാന സർക്കാരിനെ പ്രകീർത്തിച്ചത് വിവാദമായതിന് പിന്നാലെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ......
കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഈമാസം 18-ന് പാര്‍ലമെന്റെ് മാര്‍ച്ച് നടത്തുന്നു. ഓണ്‍ലൈന്‍ വ്യാപാരത്തിന് സെസ് ഏര്‍പ്പെടുത്തുക, ചെറുകിട വ്യാപാര മേഖലയുടെ നിലനില്‍പ്പിന് ആവശ്യമായ നിയമനിര്‍മ്മാണം നടത്തുക, വര്‍ദ്ധിപ്പിച്ച തൊഴില്‍ നികുതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നേടിയെടുക്കന്നതിനാണ് പാര്ലമെന്റ്മാര്ച്ച്്.
എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ പ്രസിഡന്റ് പി. ......
ആലപ്പുഴ :തൊഴിൽ നൽകുന്നതിൽ കേരളം ഇന്ത്യയ്ക്ക് മാതൃകയാണെന്ന് കാർഷിക വികസന, കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു.......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലയിലെ വിദ്യാർത്ഥിയും കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് എജിഎം ഉം ആയ കൃഷ്ണപ്രസാദ് എസ് ന് പി.എച്ച്.ഡി ലഭിച്ചു.വൈദ്യുതി ഉപഭോഗം കുറച്ച് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനുതകുന്ന അദ്ദേഹത്തിന്റെ ഗവേഷണ ഫലങ്ങൾ പരമ്പരാഗത ടിഐജി വെൽഡിംഗിന് സുസ്ഥിരമായ ബദൽ മാർഗം നിർദേശിക്കുന്നു. കുസാറ്റിൽ നിന്നും പി.എച്ച്.ഡി നേടുന്ന കൊച്ചിൻ ഷിപ്പ്യാർഡ് ഉദ്യോഗസ്ഥനാണ് കൃഷ്ണപ്രസാദ്. ......
കൊച്ചി: നാവികരുടെ എവറസ്റ്റ് എന്നറിയപ്പെടുന്ന സൗത്ത് അമേരിക്കയിലെ ഹോൺ മുനമ്പ് ചുറ്റി ലെഫ്റ്റനൻ്റ് കമാൻഡർമാരായ കെ.ദിൽനയും എ.രൂപയും ചരിത്രം കുറിച്ചു.2024 ഒക്റ്റോബർ രണ്ടിന് ഗോവയിൽ നിന്ന് നാവികസേനയുടെ പായ്ക്കപ്പലായ ഐഎൻസ് താരിണിയിൽ തുടങ്ങിയ ലോകപര്യടനത്തിൻ്റെ മൂന്നാം ഘട്ടത്തിലാണ് ഇരുവരും വിജയകരമായി ഹോൺ മുനമ്പ് ചുറ്റിയത്.പസിഫിക് - അറ്റ്ലാൻ്റിക് സമുദ്രങ്ങളുടെ സംഗമ വേദിയാണ് കേപ് ഹോൺ. ആഴം നിറഞ്ഞതും അപകടകരവുമായ ഡ്രേക്ക് ജലപാത പിന്നിട്ടാണ് ഐ എൻ എസ് താരിണി ഹോൺ മുനമ്പിലെത്തിയത്. ......
കൊച്ചി: പ്രഥമ ഉന്നത വിദ്യാഭ്യാസ കൗൺസിൽ പുരസ്കാരങ്ങൾ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു സമ്മാനിച്ചു.സർവകലാശാലകളിൽ ഒന്നാമതായ കുസാറ്റിനായി വൈസ് ചാൻസലർ ഡോ. ജുനൈദ് ബുഷ്റി പുരസ്കാരവും സാക്ഷ്യപത്രവും ഏറ്റുവാങ്ങി.സർവകലാശാലകളിൽ കേരള യൂണിവേഴ്സിറ്റി, എംജി യൂണിവേഴ്സിറ്റി എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തിയത്. ......